മ്യുന്‍സ്ററര്‍: ജര്‍മ്മനിയിലെ പ്രവാസി മലയാളികള്‍ക്കിടയിലും ജര്‍മ്മന്‍ പൊതുസമൂഹത്തിലും സാംസ്ക്കാരിക സംഘടനാ തലത്തിലും ജീവകാരുണ്യ~സാമൂഹിക, മാദ്ധ്യമ പ്രവര്‍ത്തനങ്ങളിലൂടെ ഏറെ ശ്രദ്ധേയനായ പാലാ സ്വദേശിയായ മാത്യു മണ്ഡപത്തില്‍ (82)മ്യുന്‍സ്റററില്‍ അന്തരിച്ചു. മ്യുന്‍സ്ററര്‍ രൂപതയുടെ (Diocese of Muenster) കീഴില്‍ സോഷ്യല്‍ വര്‍ക്കറായി (ടീരശമഹ ണീൃസലൃ) ദീര്‍ഘകാലം സേവനമനുഷ്ഠിച്ച വ്യക്തിയായിരുന്ന മാത്യു വിശ്രമ ജീവിതത്തിലായിരുന്നു.
മ്യുന്‍സ്റററിലെ ഹോപ്സ്ററന്‍ കേന്ദ്രമാക്കി ഒട്ടനവധി മലയാളി സംഗമങ്ങള്‍ വര്‍ഷം തോറും നടത്തിയിരുന്നത് ജര്‍മനിയിലെ മലയാളി സമൂഹത്തിന് ഒരിയ്ക്കലും മറക്കാനാവാത്ത ഒരു വസ്തുതയാണ്. ജര്‍മനിയിലെ സാംസ്ക്കാരിക ജീവിതത്തിന് ജീവന്‍ നല്‍കിയ സംഗമങ്ങള്‍ ഇവിടുത്തെ ആദ്യകാല സമൂഹത്തിന്റെ സ്പന്ദനങ്ങളായിരുന്നു..
ജര്‍മ്മനിയില്‍ എത്തിയ ആദ്യകാല മലയാളി കുടിയേറ്റക്കാര്‍ക്കും പ്രവാസി കുടുംബങ്ങള്‍ക്കും കുട്ടികള്‍ക്കും നേരിടേണ്ടി വന്ന നിരവധി സാമൂഹിക~നിയമ പ്രശ്നങ്ങളില്‍ അദ്ദേഹം സജീവമായി ഇടപെടുകയും പരിഹാരം കാണുകയും ചെയ്തിട്ടുണ്ട്. മ്യുന്‍സ്ററര്‍ രൂപതയിലെ ഔദ്യോഗിക പദവികള്‍ക്കൊപ്പം ജര്‍മ്മന്‍ മലയാളി അസോസിയേഷനുകളുടെയും സഭാ കൂട്ടായ്മകളുടെയും വളര്‍ച്ചയിലും അദ്ദേഹം നിര്‍ണ്ണായക പങ്കുവഹിച്ചു. ജര്‍മ്മന്‍ മലയാളി സമൂഹത്തിന് കനത്ത നഷ്ടമാണ് മാത്യുവിന്റെ വിയോഗത്തിലൂടെ ഉണ്ടായിരിയ്ക്കുന്നത്.
മാത്യുവിന്റെ വേര്‍പാടില്‍ ജര്‍മ്മനിയിലെ വിവിധ മലയാളി സംഘടനകളും പ്രമുഖ വ്യക്തികളും അനുശോചനം രേഖപ്പെടുത്തി. പ്രവാസിഓണ്‍ലൈന്റെ പ്രണാമം.
വല്‍സമ്മയാണ് ഭാര്യ. മൂന്നു മക്കളുണ്ട്. സംസ്കാര ചടങ്ങുകളെക്കുറിച്ചുള്ള വിശദവിവരങ്ങള്‍ കുടുംബാംഗങ്ങള്‍ പിന്നീട് അറിയിക്കും.

Comments: